October 9, 2018UncategorizedNo comments yet
ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്താ തോമസ്
തോമസ് മാര്‍ അത്താനാസ്യോസ് =•=•=•=•=•=•=•=•=•=•=•=•=•=•=•=•= മലങ്കര ഓർത്തഡോക്സ് സഭയുടെ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചർയത്തിലാണ്...