Harvest Festival 2024
“Let’s deposit with faith for a divine purpose”
“ഈ നിക്ഷേപം നമുക്ക് ദൈവ നാമ മഹത്വത്തിനാകട്ടെ”
ബഹ്‌റൈൻ സെന്റ്. മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിന്റെ ഒന്നാം ഭാഗം ഒക്ടോബർ 18 വെള്ളിയാഴ്ച കത്തീഡ്രലിൽ വച്ച് വി. കുർബ്ബാനയെ തുടർന്ന് നടത്തപ്പെടുന്നുതായിരിക്കും. ആദ്യഫല പെരുന്നാളിന്റെ ഭാഗമായ ഫാമിലി ഡേ ഒക്ടോബർ 25 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് കത്തീഡ്രൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ആഘോഷിക്കുന്നതായിരിക്കും. ആബാലവൃദ്ധം എല്ലാ കത്തീഡ്രൽ അംഗങ്ങളുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങളും പ്രാർത്ഥനയും ആവശ്യപ്പെടുന്നതായി കത്തീഡ്രൽ വികാരി റെവ. ഫാ. സുനിൽ കുര്യൻ ബേബി, സഹ വികാരി റെവ. ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ട്രസ്റ്റി ശ്രീ. റോയി ബേബി, കത്തീഡ്രൽ സെക്രട്ടറി ശ്രീ. മാത്യു എം എം, ആദ്യഫല പെരുന്നാൾ ജനറൽ കൺവീനർ ശ്രീ. എബ്രഹാം ജോർജ്ജ്, ജോയിന്റ് ജനറൽ കൺവീനർമാരായ ശ്രീ. വിൻസെന്റ് തോമസ്, ശ്രീ. സുനിൽ ജോൺ, ആദ്യഫല പെരുന്നാൾ സെക്രട്ടറി ശ്രീ അജു റ്റി കോശി എന്നിവർ അറിയിച്ചു.