നവതി സെമിനാർ 2024
പ്രിയമുള്ളവരേ, പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ തൊണ്ണൂറാമത് ഓർമ്മയുടെയും, സഭാ ഭരണഘടനയുടെ തൊണ്ണൂറാമത് വാർഷികത്തോടും അനുബന്ധിച്ച് നമ്മുടെ ഇടവകയിൽ നടത്തി വരുന്ന നവതി ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റ് 16, വെള്ളിയാഴ്ച വി. കുർബാനക്ക് ശേഷം 10:30 മുതൽ 12:30 വരെ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി – ഭരണഘടന – സ്വാതന്ത്ര്യം എന്നീ വിഷയത്തെ ആസ്പദമാക്കി ഒരു നവതി സെമിനാർ സംഘടിപ്പിക്കുന്നു. ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. വിജു...
വാങ്ങിപ്പ് പെരുന്നാൾ
പ്രിയമുള്ളവരേ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ച് ഇന്ന് (13/8, ചൊവ്വ) വൈകിട്ട് 6:45 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് മദ്ധ്യസ്ഥ പ്രാർത്ഥന, ധ്യാന പ്രസംഗം, പ്രദക്ഷിണം, ആശിർവാദം ഉണ്ടായിരിക്കുന്നതാണ്. നാളെ (14/08, ബുധൻ) വൈകിട്ട് 6:15 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് വി. കുർബ്ബാനയും, മദ്ധ്യസ്ഥ പ്രാർത്ഥനയും, നേർച്ചയും ഉണ്ടായിരിക്കും. ഏവരും പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. MC 2024
പതിനഞ്ച് നോമ്പ് ധ്യാന യോഗം
പ്രിയമുള്ളവരേ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ധ്യാനയോഗത്തിന്റെ മൂന്നാം ദിവസം ഇന്ന് (12/08, തിങ്കൾ) വൈകിട്ട് 7:00 മണി മുതൽ നടത്തപ്പെടുകയാണ്. ഏവരും ധ്യാനയോഗത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പതിനഞ്ച് നോമ്പ് ധ്യാന യോഗം
പ്രിയമുള്ളവരേ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ധ്യാനയോഗത്തിന്റെ രണ്ടാം ദിവസം ഇന്ന് (11/08, ഞായർ) വൈകിട്ട് 7:00 മണി മുതൽ നടത്തപ്പെടുകയാണ്. ഏവരും ധ്യാനയോഗത്തിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
പതിനഞ്ച് നോമ്പ് ധ്യാന യോഗം
പ്രിയമുള്ളവരേ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ധ്യാന യോഗം ഒന്നാം ദിവസം ഓഗസ്റ്റ് 8, വ്യാഴം വൈകിട്ട് 7 മണി മുതൽ സന്ധ്യാ നമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും, ഗാന ശുശ്രൂഷയും, ധ്യാനപ്രസംഗവും ഉണ്ടായിരിക്കും. ഏവരും പ്രാർത്ഥനാപൂർവ്വം ധ്യാന യോഗങ്ങളിലും, പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു. MC 2024
പതിനഞ്ച് നോമ്പ് ധ്യാന യോഗങ്ങൾ
പ്രിയമുള്ളവരേ, പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ധ്യാന യോഗങ്ങൾ ഓഗസ്റ്റ് 8, 11, 12, 13 (വ്യാഴം, ഞായർ, തിങ്കൾ, ചൊവ്വ) തീയതികളിൽ നടത്തപ്പെടുകയാണ്. വൈകിട്ട് 7 മുതൽ സന്ധ്യാ നമസ്കാരം, മദ്ധ്യസ്ഥ പ്രാർത്ഥന, ഗാന ശുശ്രൂഷ, ധ്യാനപ്രസംഗം ഉണ്ടായിരിക്കും. ഈ വർഷത്തെ പെരുന്നാളിനും ധ്യാന യോഗങ്ങൾക്കും നേതൃത്വം നൽകുന്നത് ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ബഹു. വിജു ഏലിയാസ് അച്ചനാണ്. ഏവരും പ്രാർത്ഥനാപൂർവ്വം ധ്യാന യോഗങ്ങളിലും,...