പ്രിയമുള്ളവരേ,
നമ്മുടെ ഇടവകയിലെ 2024 വർഷത്തെ ആദ്യഫലപെരുന്നാളിന്റെ ആദ്യ ഭാഗം പുതുക്കിയ തിയതി അനുസരിച്ച് ഒക്ടോബർ 25, വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം കത്തീഡ്രലിൽ വച്ച് നടത്തപ്പെടുന്നതാണ്. കൂടാതെ രണ്ടാം ദിനം ഫാമിലി ഡേ നവംബർ 1, വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെടുന്നതായിരിക്കും.
ആദ്യഫലപ്പെരുന്നാളിന് സാധനങ്ങൾ സംഭാവന ചെയ്യുവാൻ ആഗ്രഹിക്കുന്നവർ, മാർ തേയോഫിലോസ് ഹാളിൽ ക്രമീകരിച്ചിട്ടുള്ള സ്ഥലത്ത് തങ്ങളുടെ ആദ്യഫലം ഏൽപിച്ച്, അവിടെ വച്ചിട്ടുള്ള രജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാ ഇടവകാംഗങ്ങളും രണ്ട് ദിവസത്തെ പരിപാടിയിലും കുടുംബ സമേതം പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
‘Let’s deposit with faith for a divine purpose’.
MC 2024
HF 2024