No comments yet

ചെങ്ങന്നൂര് ഭദ്രാസന മെത്രാപ്പോലീത്താ തോമസ്

തോമസ് മാര്‍ അത്താനാസ്യോസ്
=•=•=•=•=•=•=•=•=•=•=•=•=•=•=•=•=
മലങ്കര ഓർ‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂർ‍ ഭദ്രാസനാധിപൻ തോമസ് മാർ‍ അത്തനാസിയോസ് മെത്രാപോലീത്ത (80) കാലം ചെയ്തു

 

ഗുജറാത്തിലെ ബറോഡയിൽ നിന്ന്മടങ്ങുകയായിരുന്നു മെത്രാപ്പൊലീത്ത എറണാകുളം സൗത്ത് സ്റ്റേഷനിലിറങ്ങുന്നതിന് മുന്നോടിയായി വാതിൽക്കൽ നിൽക്കുമ്പോൾ തെറിച്ച് വീണതാണെന്നാണ് നിഗമനം. സഹായി അറിയിച്ചതിനെത്തുടർന്ന് നാട്ടുകാരും പോലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഭയുടെ ചുമതലകളുമായി ബറോഡയിലായിരുന്നു മെത്രാപ്പൊലീത്ത. നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവെച്ച സാഹചർയത്തിലാണ് ട്രെയിനിൽ മടങ്ങാൻ തീരുമാനിച്ചത്.

ഭൗതികദേഹം എറണാകുളം ജനറലാശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. എറണാകുളത്തുനിന്നും വിലാപയാത്രയായി അദ്ദേഹത്തിന്റെ ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ അരമനയിൽ പൊതുദർശനത്തിന് വക്കും.സംസ്കാര ശുശ്രൂഷകൾക്ക് പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതിയൻ കാതോലിക്ക ബാവയും സഭയിലെ മെത്രാപ്പോലീത്തന്മാരും നേതൃത്വം നൽകും.ശുശ്രൂഷകൾക്ക് ശേഷം ഓതറ ദയറായിൽ പ്രത്യേകം തയ്യാറാക്കിയ കൽലറയിൽ സംസ്കരിക്കും

1985 ൽ ചെങ്ങന്നൂർ ഭദ്രാസനം രൂപവത്ക്കരിച്ചത് മുതൽ അദ്ദേഹമാണ് ഭദ്രാസനാധിപൻ. ഓർത്തഡോക്സ് സഭാ സിനഡ് സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

MC 2018

Comments are closed.