No comments yet

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ

 

*പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഭക്ത്യാദരപൂർവ്വം ബഹറിൻ സെന്റ്‌ മേരീസ്‌ കത്തീഡ്രലിൽ* പൂർവ്വാധികം ഭംഗിയായി കൊണ്ടാടപ്പെടുന്നു. ആയിരങ്ങൾക്ക്‌ അഭയവും കോട്ടയുമായിത്തീർന്ന പരിശുദ്ധന്റെ മദ്ധ്യസ്ഥത തിരുശേഷിപ്പിന്റെ സാന്നിദ്ധ്യം മൂലം നാമേവരും നേരിട്ട്‌ അനുഭവിച്ചിട്ടുള്ളതാണല്ലോ.

*നവംബർ മാസം 1 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക്‌ സന്ധ്യാനമസ്കാരവും അതേത്തുടർന്ന് ഭക്തിനിർഭരമായ റാസയും, വെള്ളിയാഴ്ച രാവിലെ 7.00 മണിക്ക്‌ പ്രഭാതനമസ്കാരവും, 8 മണിക്ക്‌ വി.കുർബ്ബാനയും, തുടർന്ന് ആശീർവ്വാദവും, നേർച്ചവിളമ്പും* ഉണ്ടായിരിക്കുന്നതാണ്‌.
എല്ലാ വിശ്വാസികളും വന്നു പങ്കെടുത്ത്‌ അനുഗ്രഹം പ്രാപിക്കുവാൻ താത്പര്യപ്പെടുന്നു.

Post a comment